അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയ പരാതിയില്‍ ഇന്നലെ രാത്രി അറസ്റ്റിലായ മറുനാടന്‍ മലയാളി യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയ്ക്ക് ജാമ്യം. മാഹി സ്വദേശിനിയായ യുവതി നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ്. കര്‍ശന ഉപാധികളോടെയാണ് ഷാജന് ജാമ്യം അനുവദിച്ചിരിക്കുന്നത്.
മറുനാടന്‍ മലയാളി ചാനല്‍ വഴി നല്‍കിയ വാര്‍ത്ത വ്യക്തിപരമായ ജീവിതത്തെ ബാധിച്ചു എന്നുള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. തിരുവനന്തപുരം സൈബര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത ശേഷം ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. BNS ലെ മൂന്ന് വകുപ്ലുകളും IT ആക്ടകിലെ ഒരു വകുപ്പും KP ആക്റ്റ്‌റിലെ ഒരു വകുപ്പും ചുമത്തി ആണ് ഷാജനെ അറസ്റ്റ് ചെയ്തിരുന്നത്.
























