ഫ്ളോറിഡ: പസഫിക് സമുദ്രത്തിൽ സ്പ്ളാഷ് ഡൗൺ ചെയ്ത ഡ്രാഗൺ ഗ്രേസ് പേടകത്തിൽ നിന്നും ഇന്ത്യൻ ബഹിരാകാശ യാത്രികനായ ശുഭാംശുവും സംഘവും സുരക്ഷിതമായി പുറത്തേക്കെത്തി. കടലിൽ പതിച്ച പേടകം ബോട്ടിനോടടുപ്പിച്ച് തുടർന്ന് സ്പേസ് എക്സിലെ ഉദ്യോഗസ്ഥരെത്തി അരമണിക്കൂർ നീണ്ട പ്രവർത്തനത്തിലൂടെയാണ് സംഘത്തെ പുറത്തെടുത്തത് .

ആദ്യം പുറത്തെത്തിയത് പെഗ്ഗി വിറ്റ്സണായിരുന്നു. പുറത്തിറങ്ങിയവരെല്ലം ലോകത്തെ അഭിവാദ്യം ചെയ്തു. കഴിഞ്ഞ ജൂണ്‍ 25ന് ആണ് കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് നാലംഗ സംഘം ഉള്‍ക്കൊള്ളുന്ന ഡ്രാഗണ്‍ പേടകത്തെയും വഹിച്ച് സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് കുതിച്ചുയര്‍ന്നത്. ജൂണ്‍ 26ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയ ദൗത്യസംഘം നേരത്തെ നിശ്ചയിച്ചതിനേക്കാള്‍ നാല് ദിവസം അധികം നിലയത്തില്‍ ചെലവഴിച്ചാണ് ഭൂമിയിലേക്ക് മടങ്ങുന്നത്.

























