കൊച്ചി : നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ തെളിവില്ലെന്ന മുൻ ഡിജിപി ആർ. ശ്രീലേഖയുടെ പ്രസ്താവനയ്‌ക്കെതിരെ അതിജീവിത നിയമനടപടി സ്വീകരിച്ചു. ശ്രീലേഖയ്‌ക്കെതിരെ കോടതിയലക്ഷ്യ ഹർജി നൽകി. കേസിൽ ദിലീപിനെതിരെ തെളിവുകളില്ല എന്ന വിധത്തിൽ ശ്രീലേഖ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആരോപണമുന്നയിച്ചിരുന്നെന്നും ഇത് കോടതിയലക്ഷ്യമാണെന്നുമാണ് അതിജീവിതയുടെ വാദം.

കേസിൽ ഇന്ന് അന്തിമവാദം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആരംഭിക്കാനിരിക്കെയാണു നടപടി. ചട്ടവിരുദ്ധമായി മെമ്മറി കാർഡ് തുറന്ന സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ നടപടിയുണ്ടായില്ലെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് അതിജീവിത രാഷ്ട്രപതി ദ്രൗപദി മുർമുവിന് ഇന്നലെ കത്ത് അയച്ചിരുന്നു.


2018 മാർച്ച് 8ന് ആരംഭിച്ച വിചാരണയാണ് അന്തിമ ഘട്ടത്തിലേക്കു കടക്കുന്നത്. വാദം പൂർത്തിയാക്കാൻ രണ്ടാഴ്ച സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടും. അന്തിമ വാദത്തിൻറെ നടപടികൾ ഒരു മാസം കൊണ്ടു പൂർത്തിയായേക്കും.
2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ടത്. വാദം പൂർത്തിയാക്കാൻ രണ്ടാഴ്ച സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടും. അന്തിമവാദത്തിന്റെ നടപടി ക്രമങ്ങൾ ഒരു മാസം കൊണ്ട് പൂർത്തിയാക്കാനാണ് സാധ്യത.























