പെരുമ്പാവൂരിൽ വിദ്യാർഥിനി കോളജ് ഹോസ്റ്റലിൽ മരിച്ചനിലയിൽ, ആ*ത്മ*ഹത്യാ കുറിപ്പ്

കൊച്ചി: പെരുമ്പാവൂരിനടുത്ത് വേങ്ങൂരിലെ കോളജ് ഹോസ്റ്റലിൽ വിദ്യാർഥിനി മരിച്ച നിലയിൽ. കോട്ടയം പാറമ്പുഴ സ്വദേശിനി അനീറ്റ ബിനോയിയെയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാജഗിരി വിശ്വജ്യോതി ആർട്‌സ് ആന്റ് സയൻസ് കോളജിലെ മൂന്നാംവർഷ ബിബിഎ വിദ്യാർഥിനിയാണ്. മുറിയിൽ നിന്ന് ആ*ത്മ*ഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.

ഇന്ന് രാവിലെയാണ് സംഭവം. കുട്ടിയുടെ കൈയിൽ അടക്കം മുറിവുണ്ട്. ഇന്നലെയാണ് അനീറ്റ കോട്ടയെത്ത വീട്ടിൽ നിന്നു മടങ്ങിയെത്തിയത്. ഇന്നലെ അവധിയായതിനാൽ മുറിയിലുള്ള മറ്റു കുട്ടികൾ വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കൾ വിദേശത്താണ്.

മാതാപിതാക്കളോട് ക്ഷമ ചോദിച്ചുകൊണ്ടുള്ളതാണ് ആ*ത്മ*ഹത്യ കുറിപ്പ്. ആത്മഹത്യാ കുറിപ്പിലെ കാര്യങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ആ*ത്മ*ഹത്യാ കുറിപ്പ് വ്യക്തമല്ലെന്നും അന്വേഷണം നടത്തിവരികയാണെന്നുമാണ് പൊലീസ് പറയുന്നത്. മരണകാരണം വ്യക്തമായിട്ടില്ല. എന്താണ് മരണത്തിലേക്ക് നയിച്ചത് എന്നതടക്കമുള്ള വിവരങ്ങൾ പൊലീസ് അന്വേഷിച്ച് വരികയാണ്. പോസ്റ്റ് മോർട്ടം കഴിഞ്ഞാൽ ഇതുസംബന്ധിച്ച് കൂടുതൽ വ്യക്തത വരുമെന്നാണ് പൊലീസ് പറയുന്നത്.