കോഴിക്കോട്: മുക്കത്ത് പീ*ഡ*നശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് ചാടിയ യുവതിക്ക് പരിക്ക്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിക്കാണ് പരിക്കു പറ്റിയത്. ഹോട്ടൽ ഉടമയും രണ്ട് ജീവനക്കാരുമാണ് പീ*ഡി*പ്പിക്കാൻ ശ്രിച്ചതെന്ന് യുവതി മൊഴി നൽകി.

സംഭവത്തിൽ ലോഡ്ജ് ഉടമ ദേവദാസ്, ജീവനക്കാരായ മുനീർ, സുരേഷ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. പ്രതികൾ ഒളിവിലാണെന്നും അന്വേഷണം ഊർജിതമാക്കിയതായും പോലീസ് പറഞ്ഞു. യുവതി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

























