പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചു; ടാറ്റൂ ആർട്ടിസ്റ്റ് പിടിയിൽ

പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ടാറ്റൂ ആര്‍ട്ടിസ്റ്റ് പിടിയില്‍. കൊല്ലം സ്വദേശി ബിബിന്‍ ആണ് അറസ്റ്റിലായത്. പാലക്കാട് സ്വദേശിയായ 15 കാരിയുടെ നഗ്നദൃശ്യങ്ങളാണ് പ്രതി പ്രചരിപ്പിച്ചത്. ഈ ദൃശ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് കൈമാറി പണം സമ്പാദിച്ചതായും പറയുന്നു.

സമൂഹമാധ്യമം വഴി പരിചയം സ്ഥാപിച്ചാണ് പ്രതി നഗ്നചിത്രങ്ങള്‍ കൈക്കലാക്കിയത്. പിന്നീട് ഈ ദൃശ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് കൈമാറുകയായിരുന്നു. സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് എറണാകുളത്തുനിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്. നേരത്തേ തേഞ്ഞിപ്പലത്ത് സമാനമായ മറ്റൊരു കേസിലും ബിബിന്‍ അറസ്റ്റിലായിരുന്നു. പോക്‌സോ വകുപ്പുകളടക്കം ചുമത്തിയാണ് പ്രതിക്കെതിരേ കേസെടുത്തിരിക്കുന്നത്.