കോഴിക്കോട്: വിദ്യാർത്ഥിനിയെ ബസ്റ്റോപ്പിൽ ഇറക്കാത്തതിന് സ്വകാര്യ ബസിന് പിഴചുമത്തി ട്രാഫിക് പൊലീസ്. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം നടന്നത്. ചുങ്കം പഴശ്ശിരാജ സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങേണ്ട വിദ്യാർത്ഥിനിയെ രണ്ട് കിലോമീറ്റർ കഴിഞ്ഞാണ് ഇറക്കിവിട്ടത്. നിലമ്പൂർ താമരശേരി റൂട്ടിൽ ഓടുന്ന എ വൺ എന്ന ബസിനെതിരെയാണ് നടപടി. ഡ്രൈവർക്കും കണ്ടക്ടർക്കും താകീത് നൽകി പിഴ ചുമത്തി.

താമരശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിക്കാണ് ബുദ്ധിമുട്ട് നേരിട്ടത്. കുടുംബം പൊലീസിൽ പരാതി നൽകിയതോടെയാണ് നടപടി. രണ്ടു കിലോമീറ്റർ നടന്നാണ് വീട്ടിൽ എത്തിയത് എന്ന് വിദ്യാർത്ഥിനി പറഞ്ഞു.

























