നിലമ്പൂരിൽ കാണാതായ ആദിവാസി പെൺകുട്ടിയെ വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

നിലമ്പൂർ : ആദിവാസി പെൺകുട്ടിയെ വനത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ ചാലിയാർ പഞ്ചായത്തിലെ വാളംതോട് കണ്ടിലപ്പാറ കോളനിയിലെ ലാലു വിജയ ദമ്പതികളുടെ മകൾ അഖിലയാണ് (17) മരിച്ചത്. നിലമ്പൂർ മാനവേദൻ സ്‌ക്കുളിലെ ഹയർ സെക്കണ്ടറി വിഭാഗത്തിലാണ് പഠിക്കുന്നത്.

ഇന്നലെ വൈകും നേരം മൂന്ന് മണി മുതൽ കുട്ടിയെ കാണാനില്ലായിരുന്നു, വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും തിരിച്ചിൽ നടത്തുന്നതിനിടയിൽ രാത്രി 10 മണിയോടെ കോളനിക്ക് സമീപമുള്ള വനത്തിലെ മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.