‘എന്റെ ഹണിമൂണും നിങ്ങൾ പ്ലാൻ ചെയ്യൂ’; വിവാഹ അഭ്യൂഹങ്ങള്‍ തള്ളി തൃഷ

വിവാഹത്തെക്കുറിച്ചുള്ള അടിസ്ഥാനരഹിതമായ റിപ്പോർട്ടുകൾ തള്ളി നടി തൃഷ കൃഷ്ണൻ. തൃഷ വിവാഹിതയാകാൻ ഒരുങ്ങുന്നുവെന്ന തരത്തിൽ നേരത്തെ സാമൂഹികമാധ്യമങ്ങളിൽ അഭ്യൂഹങ്ങളുണ്ടായിരുന്നു. ചണ്ഡീഗഢില്‍നിന്നുള്ള വ്യവസായിയാണ് വരന്‍ എന്നായിരുന്നു റിപ്പോർട്ടുകൾ.

‘മറ്റുള്ളവർ എൻ്റെ ജീവിതം എനിക്കുവേണ്ടി പ്ലാൻ ചെയ്യുന്നത് ഇഷ്ടമാണ്. അവർ എൻ്റെ ഹണിമൂൺ കൂടി പ്ലാൻ ചെയ്യാനായി കാത്തിരിക്കുകയാണ്’, തൃഷ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
നടിയുടെ കുടുംബം വിവാഹത്തിന് സമ്മതിച്ചുവെന്ന തരത്തിലായിരുന്നു രാവിലെ മുതൽ വാർത്തകൾ പ്രചരിച്ചത്. ‘ശരിയായ’ വ്യക്തി വരുമ്പോള്‍ ‘ശരിയായ’ സമയത്ത് വിവാഹമുണ്ടാവുമെന്ന് നേരത്തെ തന്റെ വിവാഹവുമായി ബന്ധപ്പെട്ട ചോദ്യത്തോട് തൃഷപ്രതികരിച്ചിരുന്നു.

നേരത്തെ, വ്യവസായിയും നിര്‍മാതാവുമായ വരുണ്‍ മണിയനുമായി തൃഷയുടെ വിവാഹം ഉറപ്പിച്ചിരുന്നു. 2015-ലായിരുന്നു വിവാഹനിശ്ചയം. പിന്നീട് ബന്ധം ഉപേക്ഷിച്ചു.