അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ തമിഴ്‌നാട്ടില്‍ വിസികെ പിന്തുണ വിജയ്‌യ്ക്ക്. ഇതോടെ ടിവികെയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവലഭൂരിപക്ഷമായി. വിജയ് ഉടന്‍ ഗവര്‍ണറെ കാണും. ടിവികെ ക്യാംപെയ്ന്‍ ജനറല്‍ സെക്രട്ടറി ആദവ് അര്‍ജുനയാണ് ഇക്കാര്യം അറിയിച്ചത്.

ഉപാധികളില്ലാതെയാണ് പിന്തുണയെന്നും ആദവ് പറഞ്ഞു. ടിവികെയ്ക്ക് പിന്തുണയുമായി മുസ്ലിം ലീഗും രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ വിജയ്‌യുടെ പിന്തുണ 120 ആയി. ഉപാധികളില്ലാതെയാണ് പിന്തുണ. രണ്ട് എംഎല്‍എമാരുടെ പിന്തുണ കത്ത് കൈമാറി. ടിവികെ – 107, കോണ്‍ഗ്രസ് – 05, സിപിഐഎം-02, സിപിഐ-02, മുസ്ലിം ലീഗ് – 02 എന്നിങ്ങനെയാണ് കക്ഷിനില.

























