ഗവർണർ ഒരുക്കുന്ന ചായസത്കാരത്തിൽ വിജയ് പങ്കെടുക്കില്ല; ബഹിഷ്കരിക്കും

ചെന്നൈ : റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് തമിഴ്നാട് ഗവർണർ ഒരുക്കുന്ന ചായസത്കാരം ടിവികെ അധ്യക്ഷനും സൂപ്പർതാരവുമായ വിജയ് ബഹിഷ്കരിക്കുമെന്ന് റിപ്പോർട്ടുകൾ. വിജയും ടിവികെ പ്രതിനിധികളും ചായസൽക്കാരത്തിൽ പങ്കെടുക്കില്ലെന്ന് പാർട്ടി അറിയിച്ചു. പാർട്ടി നേതാക്കളുമായും ഉപദേശകരുമായും ഓൺലൈനിലൂടെ ചർച്ച നടത്തിയ ശേഷമാണ് വിജയ് തീരുമാനത്തിലെത്തിയത്.

തമിഴ്നാട് സർക്കാരും ഡിഎംകെ സഖ്യകക്ഷികളും വിരുന്ന് ബഹിഷ്കരിക്കുമെന്ന് നേരത്തേ അറിയിച്ച സാഹചര്യത്തിൽ വിജയുടെ നിലപാട് എന്താകുമെന്ന ആകാംക്ഷ ഉണ്ടായിരുന്നു. ഗവർണർ പദവി ആവശ്യമില്ലെന്നായിരുന്നു നേരത്തേ ടി.വി.കെ സംസ്ഥാന സമ്മേളനത്തിൽ വിജയ് പറഞ്ഞത്.