കൊളംബോ: മനുഷ്യന്റെ അസ്ഥികൾ ഉപയോഗിച്ചുണ്ടാക്കിയ മാരകമായ പുതിയതരം സിന്തറ്റിക് ലഹരി കടത്താൻ ശ്രമിച്ച 21-കാരിയായ ബ്രീട്ടീഷ് യുവതി പിടിയിലായി. മുൻ വിമാന ജീവനക്കാരി കൂടിയായ ഷാർലറ്റ് മേ ലീയാണ് ശ്രീലങ്കയിലാണ് പിടിയിലായത്. ഈ മാസം ആദ്യത്തിൽ കൊളംബോ വിമാനത്താവളത്തിൽ പിടിയിലായ ഇവർക്ക് 25 വർഷംവരെ തടവ് ശിക്ഷ ലഭിക്കുമെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പടിഞ്ഞാറൻ ആഫ്രിക്കയിൽ ഉത്ഭവിച്ചതാണ് മനുഷ്യ അസ്ഥികൾകൊണ്ട് ഉണ്ടാക്കുന്ന ഈ ലഹരിമരുന്ന് എന്നാണ് വിവരം. സിയറ ലിയോണിൽ മാത്രം ആഴ്ചയിൽ ഏകദേശം ഒരു ഡസൻ ആളുകളുടെ മരണത്തിനിടയാക്കുന്ന ‘കുഷ്’ എന്ന് പേരുള്ള പുതിയ ലഹരിമരുന്ന് സ്യൂട്ട്കേസുകളിൽ നിറച്ചാണ് കൊണ്ടുവന്നിരുന്നത്. 45 കിലോയോളം ഉണ്ടായിരുന്നു.

ഏകദേശം 28 കോടി രൂപ വിപണി വിലമതിക്കുന്ന ലഹരിമരുന്നുകളുടെ ശേഖരം താൻ അറിയാതെയാണ് തന്റെ പെട്ടികളിൽ ഒളിപ്പിച്ചതെന്ന് യുവതി അവകാശപ്പെട്ടു. വടക്കൻ കൊളംബോയിലുള്ള ഒരു ജയിലിലാണ് അവരെ തടവിൽ പാർപ്പിച്ചിരിക്കുന്നത്. കുടുംബവുമായി ബന്ധപ്പെടാൻ അവർക്ക് അനുമതി ലഭിച്ചിട്ടുണ്ട്. കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാൽ, 25 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം.


‘ഇവർ തായ്ലൻഡിൽ ജോലി ചെയ്യുകയായിരുന്നു, 30 ദിവസത്തെ വിസ കാലാവധി തീരാറായതിനാൽ രാജ്യംവിടാൻ നിർബന്ധിതയാവുകയായിരുന്നു. തായ് വിസയുടെ പുതുക്കലിനായി ശ്രീലങ്കയിലേക്ക് മൂന്ന് മണിക്കൂർ വിമാനയാത്ര നടത്താൻ അവർ തീരുമാനിച്ചു’ പെരേര പറഞ്ഞു.
ഇത്തരത്തിലുള്ള മയക്കുമരുന്ന് താൻ മുമ്പ് കണ്ടിട്ടേയില്ല. വിമാനത്താവളത്തിൽ വെച്ച് തടഞ്ഞപ്പോൾ ഇതൊന്നും അവർ ഇക്കാര്യം ഒട്ടും പ്രതീക്ഷിച്ചില്ലെന്നും യുവതി ഡെയിലി മെയിലിനോട് പ്രതികരിച്ചു. സ്യൂട്ട്‌കേസിൽ തന്റെ സാധനങ്ങൾ മാത്രമായിരിക്കും എന്നാണ് കരുതിയത്, തന്റെ സ്യൂട്ട്‌കേസുകളിൽ മയക്കുമരുന്ന് ‘വെച്ചത്’ ആരാണെന്ന് തനിക്കറിയാമെന്ന് അവർ സൂചിപ്പിച്ചു, പക്ഷേ അവരുടെ പേര് വെളിപ്പെടുത്തിയില്ല.
പല തരം വിഷ വസ്തുക്കൾക്കൂടി ചേർത്താൻ കുഷ് എന്ന് വിളിപ്പേരുള്ള ലഹരി വസ്തുനിർമിക്കുന്നത്. ഇതിലെ പ്രധാന ചേരുവകളിലൊന്ന് മനുഷ്യന്റെ അസ്ഥി പൊടിച്ചതാണ്. ഏഴ് വർഷം മുൻപാണ് ഈ ലഹരിവസ്തു ആദ്യമായി ഈ പശ്ചിമാഫ്രിക്കൻ രാജ്യത്ത് പ്രത്യക്ഷപ്പെട്ടത്. ഇത് മണിക്കൂറുകളോളം മയക്കിക്കിടത്തുന്ന ലഹരി നൽകുന്നു. ഇത് ആഫ്രിക്കൻ രാജ്യങ്ങളിൽ വലിയ സമൂഹിക പ്രശ്‌നമായും മാറിയിട്ടുണ്ടെന്ന് ബിബിസി വ്യക്തമാക്കുന്നു. ലഹരി നിർമാണത്തിനായി ശവകുടീരങ്ങൾ തകർത്ത് അസ്ഥികൂടങ്ങൾ മോഷ്ടിക്കുന്ന സംഭവങ്ങൾവരെ നടന്നുവരികയാണെന്നാണ് ബിബിസി റിപ്പോർട്ട്.























