മാനന്തവാടി: മാനന്തവാടിയിൽ ജനവാസ മേഖലയിലിറങ്ങി ഒരാളെ കൊന്ന മോഴയാന ബേലൂര്‍ മക്നയെ പിടികൂടാൻ ദൗത്യ സംഘം സജ്ജം.ബാവലിയില്‍ വനംവകുപ്പ് സംഘം മോഴയാനയ്ക്ക് സമീപമെത്തി. ദൗത്യസംഘം ആനയുടെ 250 മീറ്റര്‍ പരിധിയിലാണുള്ളത്. നാല് കുങ്കിയാനകളും തയാറായി. അനുയോജ്യമായ സ്ഥലത്തെത്തിയാല്‍ മയക്കുവെടി വയ്ക്കും.

ഒടുവില്‍ ലഭിച്ച റേഡിയോ കോളര്‍ സിഗ്നല്‍ അനുസരിച്ച് ആന കര്‍ണാടക അതിര്‍ത്തിയിലെ ചെമ്പകപ്പാറയില്‍ ബാവലിയിലാണുള്ളത്. ആന കർണാടക അതിര്‍ത്തിയിലേക്ക് നീങ്ങുന്നതായാണ് നിഗമനം. ജനവാസമേഖലയില്‍ എത്തിയാല്‍ മാത്രം മയക്കുവെടിവയ്ക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. അജീഷിനെ കൊലപ്പെടുത്തിയ ശേഷം ഇന്നലെ രാത്രി വരെ ചാലിഗദയിൽ നിലയുറപ്പിച്ച മൊഴ ആന രാത്രിയിൽ മണ്ണുണ്ടി വനത്തിലേക്ക് എത്തിയത്.

























