
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്നു. തിരുവനന്തപുരത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ യെലോ അലര്‍ട്ട്. നെയ്യാറിലും കരമനയാറ്റിലും ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണ്. നെയ്യാർ കരകവിഞ്ഞതിനെ തുടർന്ന് ഈരാറ്റിന്‍പുറം ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള പ്രവേശനം നിരോധിച്ചു. കേന്ദ്ര ജലകമ്മിഷന് നദീതീരങ്ങളില്‍ ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കടലില്‍ 2.5 മീറ്റര്‍വരെ ഉയരമുള്ള തിരമാലയ്ക്ക് സാധ്യത.


മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. ആലപ്പുഴയിലെ അപ്പർകുട്ടനാടൻ മേഖലകളിൽ വെള്ളം കയറിത്തുടങ്ങി. ചില താഴ്ന്ന പ്രദേശങ്ങള്‍ നിലവിൽ വെള്ളക്കെട്ടിലാണ്. ചേര്‍ത്തലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങി. കുട്ടനാട്ടില്‍ ചമ്പക്കുളം, മങ്കൊമ്പ് എന്നിവിടങ്ങളിലും വെളളക്കെട്ട് രൂപപ്പെട്ടു. കിഴക്കന്‍ വെള്ളത്തിന്റെ ഒഴുക്ക് ശക്തമായതും വെള്ളക്കെട്ടിന് കാരണമായിട്ടുണ്ട്.























