പൂനം പാണ്ഡെ മരിച്ചിട്ടില്ല; വിശദീകരണവുമായി നടി

മുംബൈ: നടിയും മോഡലുമായ പൂനം പാണ്ഡെ മരിച്ചിട്ടില്ല. ഗർഭാശയ കാൻസർ ബോധവൽക്കരണത്തിന്റെ ഭാഗമെന്ന് നടി, വേദനിപ്പിച്ചതിന് മാപ്പെന്നും വിശദീകരണം. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് പൂനം പാണ്ഡെ മരിച്ചുവെന്ന വാർത്ത പുറത്തുവന്നത്. അതിനു ശേഷം അവരുടെ മാനേജർ ഈ വിവരം മാധ്യമങ്ങളോട് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ അന്ത്യകർമങ്ങളോ, മറ്റു വിവരങ്ങളോ ഒന്നും പുറത്തുവരാത്ത സാഹചര്യത്തിൽ പലരും സംശയം പ്രകടിപ്പിച്ചിരുന്നു.

മുൻപും നിരവധി അവസരങ്ങളിൽ പൂനം പാണ്ഡെ വിവാദങ്ങൾക്ക് ഇടയായിട്ടുണ്ട്. ടീം ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് വിജയിച്ചാൽ താൻ വിവസ്ത്രയാകും എന്നായിരുന്നു പ്രഖ്യാപനങ്ങളിൽ ഒന്ന്. ഇതോടു കൂടി ഇവർ ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായി