മറ്റ് രാഷ്ട്രീയനേതാക്കളെയോ വിമർശകരെയോ അധിക്ഷേപിക്കരുത്; പ്രവർത്തകർക്ക് ആദ്യ നിർദേശവുമായി വിജയ്

ചെന്നൈ: രാഷ്ട്രീയപാർട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ ആദ്യ നിർദേശവുമായി വിജയ്. സാമൂഹികമാധ്യമങ്ങളിലൂടെ മറ്റ് രാഷ്ട്രീയനേതാക്കളെയോ വിമർശകരെയോ അധിക്ഷേപിക്കരുതെന്നാണ് തമിഴക വെട്രി കഴകം ഭാരവാഹികൾക്കുള്ള വിജയ് ആദ്യം നൽകിയ നിർദേശം. നാളെ ആരാധക കൂട്ടായ്മ ഭാരവാഹികളുമായി വിജയ് കൂടിക്കാഴ്ച നടത്തിയേക്കും.

രണ്ട് മാസത്തിനുള്ളിൽ കടലൂരിലോ തിരുച്ചിറപ്പള്ളിയിലോ വമ്പൻ പൊതുയോഗം വിളിക്കാനും രാഷ്ട്രീയനയം പ്രഖ്യാപിക്കാനുമാണ് ആലോചന. ഇതിനിടെ, നടൻ വിജയ് യുടെ രാഷ്ട്രീയപ്രവേശനം ബിജെപിയുടെ തിരക്കഥ എന്ന ആരോപണവുമായി എഐഎഡിഎംകെ രംഗത്തെത്തി. ഇതിനിടെ, അമേരിക്കയിലുളള കമൽഹാസൻ വിജയിയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചതായി മക്കൾ നീതി മയ്യം വാർത്താക്കുറിപ്പിറക്കി.