
തിരുവനന്തപുരം: കാട്ടാക്കടയില്‍ നിന്ന് കാണാതായ 13 കാരനെ കണ്ടെത്തി. കാട്ടാക്കട ചിന്താലയ വിദ്യാലയയിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഗോവിന്ദിനെയാണ് കണ്ടെത്തിയത്. കാട്ടാക്കടയിലേക്ക് പോയ ബസില്‍ നിന്നാണ് പൊലീസ് ഗോവിന്ദിനെ കണ്ടെത്തിയത്.


വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കുട്ടിയെ കാണാതായത്. കത്തെഴുതിവെച്ചാണ് കുട്ടി വീട് വിട്ടുപോയത്. ആനാകോട് അനുശ്രീയിൽ അനിൽകുമാറിന്‍റെ മകനാണ്. കുട്ടിയെ ബാലരാമപുരത്ത് വെച്ച് വനിതാ കണ്ടക്ടര്‍ കണ്ടിരുന്നു. കുട്ടി നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോയതായി വിവരം ലഭിച്ചു. തുടര്‍ന്ന് നെയ്യാറ്റിന്‍കര – ബാലരാമപുരം കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്.
‘ഞാന്‍ പോകുന്നു, എന്റെ കളര്‍ പെന്‍സിലുകള്‍ എട്ട് എയില്‍ പഠിക്കുന്ന സുഹൃത്തിന് നല്‍കണം’ എന്ന് കുറിപ്പെഴുതിവെച്ചശേഷമായിരുന്നു കുട്ടി വീടുവിട്ടിറങ്ങിയത്.























