ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മലപ്പുറത്ത് എട്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു

മലപ്പുറത്ത് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി എട്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു. മലപ്പുറം കുറ്റിപ്പുറത്താണ് സംഭവം. പാഴൂര്‍ സ്വദേശി കളത്തില്‍വെട്ടത്തില്‍ റാഫി -റഹീല ദമ്പതികളുടെ മകള്‍ റിഷ ഫാത്തിമ ആണ് മരിച്ചത്. ഇന്നലെയാണ് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയത്. ഇന്ന് പുലര്‍ച്ചെയാണ് കുട്ടി മരിച്ചത്.