‘ലോക’യുടെ ബ്ലോക്ക്ബസ്റ്റർ വിജയത്തിൽ ഛായാഗ്രാഹകൻ നിമിഷ് രവിക്ക് ആഡംബര വാച്ച് സമ്മാനിച്ച് നടി കല്യാണി പ്രിയദർശൻ. ഒമേഗയുടെ സ്പീഡ്മാസ്റ്റർ സീരീസിലുള്ള വാച്ചാണ് കല്യാണി സമ്മാനിച്ചത്. ഏകദേശം 9.8 ലക്ഷം രൂപയാണ് വാച്ചിന്റെ വില. കഠിനാധ്വാനം എപ്പോഴും നല്ല കാര്യങ്ങളിലേക്ക് നയിക്കുമെന്ന് ഓർമപ്പെടുത്തുന്നതാണ് സമ്മാനമെന്ന് നിമിഷ് രവി കുറിച്ചു.

‘പ്രിയ കല്യാണി, ഈ സമ്മാനം നിങ്ങളുടെ മഹത്തായ മനസ്സിന്റെ തെളിവാണ്. വളരെയധികം നന്ദി. ഈ നിറം നേരിട്ട് എന്നെ ലോകയുമായും ചന്ദ്രയുമായും ബന്ധിപ്പിക്കുന്നു. എല്ലാത്തിനുമുപരി, തുടർച്ചയായ കഠിനാധ്വാനം എപ്പോഴും നല്ല കാര്യങ്ങളിലേക്കാണ് നയിക്കുന്നതെന്ന് ഇതെന്നെ ഓർമപ്പെടുത്തും. ഈ സിനിമയും അതുമായി ബന്ധപ്പെട്ടിരിക്കുന്ന ആളുകളും അക്കാര്യം എന്നും ഓർമപ്പെടുത്തിക്കൊണ്ടേയിരിക്കും. അതിനാൽ ഈ സമ്മാനം ആ കഠിനാധ്വാനത്തിന് ഉള്ളതാണ്. ഒരുപാട് സ്നേഹം കല്യാണി.’നിമിഷ് ഇൻസ്റ്റയില്‍ കുറിച്ചു.


വാച്ച് കെട്ടി നിൽക്കുന്ന കയ്യുടെ ചിത്രനൊപ്പമായിരുന്നു നിമിഷിന്റെ പോസ്റ്റ്. പശ്ചാത്തലത്തിൽ പുഞ്ചിരിച്ചു നിൽക്കുന്ന കല്യാണി പ്രിയദർശനെയും കാണാം. ‘നിങ്ങൾ മികച്ചതിനേക്കാൾ മികച്ചത്’ എന്നായിരുന്നു പോസ്റ്റിന് കല്യാണിയുടെ കമന്റ്. ടൊവീനോ തോമസ്, അഹാന കൃഷ്ണ തുടങ്ങിയവരും നിമിഷിന് സ്നേഹം അറിയിച്ച് കമന്റ് ബോക്സിലെത്തി.























