പത്തനംതിട്ട: മണ്ഡല – മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല ദര്‍ശനത്തിനായി എത്തിയ തീര്‍ഥാടകരുടെ എണ്ണം ആറര ലക്ഷം പിന്നിട്ടു. ഞായറാഴ്ച വൈകീട്ട് ഏഴുവരെ 69,295 പേരാണ് ദര്‍ശനം നടത്തിയത്. സ്പോട് ബുക്കിങ് വഴി കൂടുതല്‍ പേര്‍ക്ക് ദര്‍ശനാനുമതി നല്കി. ഓരോ ദിവസത്തെയും തിരക്കിനനുസരിച്ച് സ്പോട്ബുക്കിങ് അനുവദിക്കുന്നവരുടെ എണ്ണത്തില്‍ മാറ്റം വരുത്താന്‍ ഹൈക്കോടതി അനുവാദം നല്‍കിയിരുന്നു. ദേവസ്വം ബോര്‍ഡും പൊലീസും ചേര്‍ന്ന് ഓരോ സമയത്തെയും തിരക്ക് വിലയിരുത്തിയാണ് സ്പോട്്ബുക്കിങ് അനുവദിക്കുന്നത്. വൈകീട്ട് ഏഴുവരെ നിലയ്ക്കലിലും വണ്ടിപ്പെരിയാറിലുമായി ഞായറാഴ്ച 11,516 പേരാണ് സ്പോട്ട് ബുക്കിങ് വഴി ദര്‍ശനത്തിനെത്തിയത്.
























