ചെന്നൈ: വോട്ടർമാർക്ക് നന്ദി പറയാൻ തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഇന്ന് തിരുച്ചിറപ്പള്ളിയിൽ എത്തും. വൈകീട്ട് നാലിന് തിരുച്ചിറപ്പള്ളി. സെൻറ് ജോസഫ്സ് കോളേജിൽ നടക്കുന്ന പൊതുയോഗത്തിൽ പ്രസംഗിക്കും. QR കോഡ് പതിപ്പിച്ച ടിക്കറ്റ് ഉള്ള 5000 പേർക്കാണ് പ്രവേശനം. തിരുച്ചിറപ്പള്ളി ഈസ്റ്റിൽ ജയിച്ച വിജയ്, വോട്ടർമാർക്ക് നന്ദി പോലും പറയാതെ മണ്ഡലം ഒഴിഞ്ഞതായി വിമർശനം ഉയർന്നിരുന്നു. ഡിഎംകെ -അണ്ണാഡിഎംകെ സർക്കാർ ശ്രമങ്ങൾക്കെതിരെ വിജയ് കടന്നാക്രമണം നടത്തിയേക്കും. തിരുച്ചിറപ്പള്ളി ഈസ്റ്റ് ഉപതെരഞ്ഞെടുപ്പിലെ ടിവികെ സ്ഥാനാർഥിയെ സംബന്ധിച്ച സൂചനകൾ വിജയ് നൽകുമോ എന്നതിലും ആകാംക്ഷ ഉണ്ട്.

20നാണ് വിജയ് അവസാനം ട്രിച്ചിയിൽ എത്തിയത്. കന്നിയങ്കത്തിൽ മത്സരിച്ച രണ്ട് സീറ്റുകളിലും വിജയിച്ച സാഹചര്യത്തിൽ തിരുച്ചിറപ്പള്ളി ഈസ്റ്റിൽ നിന്ന് വിജയ് രാജിവെച്ചു. പെരമ്പൂരിലും ട്രിച്ചി ഈസ്റ്റിലുമാണ് വിജയ് ജയിച്ചത്. ട്രിച്ചി സീറ്റിൽ നടി തൃഷ കൃഷ്ണ മത്സരിച്ചേക്കുമെന്ന് അഭ്യൂഹമുയർന്നിരുന്നു. എന്നാൽ ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നുമില്ല. വിജയ്‌യുമായി ചേർത്ത് തൃഷയുടെ പേര് രാഷ്ട്രീയ ചർച്ചകളിൽ സജീവമായി ഉയർന്നു വരുന്നുണ്ടെങ്കിലും, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നുമില്ല.

























