മുടി വച്ച് പിടിപ്പിക്കാൻ പണവും തലയും കൊടുക്കുന്നതിന് മുൻപ് ഒരു നിമിഷം …

ഹെയർ ട്രാൻസ്പ്ലാന്റഷൻ രംഗത്തെ ‘തലപൊളിക്കും’ തട്ടിപ്പ്
മുടി കൊഴിച്ചിലും കഷണ്ടിയും മാറ്റിത്തരാം എന്ന വാക്കുകൾ ആശ്വാസമാകുന്ന നിരവധി പേരുണ്ട് , ജീവിതത്തിൽ ആത്മവിശ്വാസം വീണ്ടെടുക്കാൻ ഈ പരസ്യ വാചകങ്ങളിൽ ആകൃഷ്ടരായി ലക്ഷങ്ങൾ മുടക്കാനും തയ്യാർ .. പക്ഷെ വഞ്ചന നിറഞ്ഞ വാക്കുകളിൽ മരണം പോലും പതിയിരിക്കുന്നു എന്നുണ്ടെങ്കിലോ ?
കേരളത്തിൽ സൗന്ദര്യ വർധക ചികിത്സകൾ നടത്തുന്നത് ഈ മേഖലയിൽ ഒരു യോഗ്യതയും ഇലവത്തവർ എന്നത് ഞെട്ടിക്കുന്നതാണ് .. ഒരാളുടെ മരണം വരെ സംഭവിക്കാവുന്ന ചികിത്സയാണു ഇവർ ലാഘവത്തോടെ ലക്ഷങ്ങൾ വാങ്ങി ചെയുന്നത്

ചൂഷണം ചെയ്യപ്പെടുന്നത് എങ്ങനെ …

മുന്നലിരിക്കുന്നരുടെ മെഡിക്കൽ രംഗത്തെ അജ്ഞതയാണ് ഇത്തരം ബി ഡി എസ് ഡോക്ടർമാർക്ക് തട്ടിപ്പ് നടത്തേണ്ട വഴി തെളിക്കുന്നത് ..വലിയ അളവിൽ ദീർഘ നേരത്തേക്ക് നീണ്ടു നിൽക്കുന്ന കോസ്‌മെറ്റിക് സർജറിയാണ് ഹെയർ ട്രാൻസ്‌പ്ലാറ്റേഷൻ അതുകൊണ്ട് തന്നെ ലോക്കൽ അനസ്തേഷ്യ വലിയ അളവിൽ കൊടുക്കേണ്ട ശസ്ത്രക്രിയ .ഇത് നൽകാൻ ബി ഡി എസ് ഡോക്ടർമാർക്ക് അനുവാദമില്ല . പക്ഷെ കേരളത്തിൽ പല ഹെയർ ട്രാൻസ്‌പ്ലാന്റഷൻ സ്ഥാപനങ്ങളിലും ടെക്നിഷ്യന്മാരാണ് മുന്നിലിരിക്കുന്നവർക്ക് അനസ്തേഷ്യ പോലും നൽകുന്നത് . ചില സ്ഥാപനങ്ങൾക്ക് എതിരെ ഇക്കാര്യത്തിൽ കോടതി ഇടപെടലിൽ എഫ് ഐ ആറും കേസും നില നിൽക്കുന്നു .. അനസ്തേഷ്യ യോഗ്യത ഇല്ലാത്തവർ നൽകിയാൽ അല്ലർജിയും മസ്‌തിഷ്‌ക്ക ആഘാതവും സംഭവിച്ച് രോഗി മരണപ്പെടാനുള്ള സാധ്യത ഏറെയാണ് അത്തരത്തിൽ സംഭവങ്ങൾ കേരളത്തിന് പുറത്ത് റിപ്പോർട്ട് ചെയ്യുകയും ഡൽഹി കോടതിയുടെ ഇടപെടൽ ഉണ്ടാവുകയും ചെയ്തിരുന്നു !

പല്ലു പറിക്കുന്നതിനെക്കാൾ ലാഭമുള്ള ബിസിനസ്സ് മുടിവയ്ച്ചു പിടിപ്പിക്കുന്നത് തന്നെ…

കേന്ദ്ര സർക്കാരിന്റെ വിജ്ഞാപന പ്രകാരം സൗന്ദര്യ വർധക ചികിത്സയുടെ ഗണത്തിൽപ്പെട്ട ഹെയർ ട്രാൻസ്പ്ലാന്റേഷൻ നടത്താൻ യോഗ്യതയുള്ളത് പ്ലാസ്റ്റിക് സർജൻ ഡെർമറ്റോ സർജൻ മാക്സിലോ ഫേഷ്യൽ സർജൻ തുടങ്ങിയവർക്ക് മാത്രമാണ് എന്നാൽ പല്ലെടുക്കാൻ യോഗ്യതയുള്ള ബി ഡി എസ് ഡോക്ടർമാർ പെട്ടിക്കടകൾ പോലെ എസി മുറികൾ ഉണ്ടാക്കി ലക്ഷങ്ങൾ വാങ്ങി ഹെയർ ട്രാൻസ്‌പ്ലോസ്റ്റേഷൻ ബിസിനസ്സുകൾ നടത്തുന്നു .ഓരോ സിറ്റിങ്ങിലും ലക്ഷങ്ങളാണ് ലഭിക്കുന്നത് .. ശരീര സൗന്ദര്യത്തിൽ ആത്മവിശ്വാസം കണ്ടെത്തുന്ന ഒരു കൂട്ടം നല്ല മനുഷ്യരെ അവരുടെ ജീവിത സമ്പാദ്യത്തിന്റെ നല്ലൊരു അംശം കൈക്കലാക്കി ചികിത്സ നടത്തുന്നു .. ഒരിക്കൽ ചെയ്ത് ശെരിയായില്ലെങ്കിൽ വീണ്ടും അടുത്ത സിറ്റിംഗ് പറഞ്ഞ് ലക്ഷങ്ങൾ കൊയ്യുന്നു ഇത് തുടരും ..

കേരള മെഡിക്കൽ ഡന്റൽ കൗൺസിൽ പറയുന്നത് അനുസരിച്ച് ബി ഡി എസ് ഡോക്ടർമാർക്ക് ഈ ചികിത്സകൾ ചെയ്യാൻ അനുവാദമില്ല. പക്ഷെ, കേരളത്തിൽ ഇത്തരത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ നിരവധിയുണ്ട് . പ്രവർത്തനം നിർത്തി വയ്ക്കാനുള്ള നോട്ടിസുകൾ എന്നിവ നൽകി എന്നിട്ടും ഹയർ ട്രാൻസ്‌പ്ലാറ്റേഷൻ ബിസിനസ് തുടരുന്നു .. പല സ്ഥാപനങ്ങളും പാരമെഡിക്കൽ ലൈസൻസ് പോലും കരസ്ഥമാക്കാതെയാണ് വീടിന് മുകളിലും ക്ലിനിക് എന്ന ബോർഡും വച്ച് ബിസിനസ്സ് ചെയ്യുന്നത് വീഴുന്നതിൽ ഭൂരിഭാഗവും പ്രവാസികൾ !

വടക്കേ ഇന്ത്യയിൽ ഇത്തരത്തിൽ ഹ്രസ്വകാല കോഴ്സും കഴിഞ്ഞ് എത്തുന്ന ടെക്നിഷ്യന്മാർ ട്രാൻസ്‌പ്ലാന്റഷൻ നടത്തി ജീവ ഹാനി വരെ സംഭവിച്ചു കഴിഞ്ഞതാണ്, ഇനി കേരളത്തിലും ഈ വ്യാജന്മാർക്ക് മൂക്ക് കയറിടാൻ ഒരു ജീവൻ പൊലിയണം എന്നുണ്ടോ എന്നതാണ് ചോദ്യം …!

റിപ്പോർട്ടർ : മാർലിവ വർഗീസ് പോൾ