ആകാശിനെയും അനന്യയെയും ഏറ്റെടുത്ത് ഫിലോകാലിയാ ഗ്രൂപ്പ് ; സഹായം ഫോക്കസ് വാർത്തയെ തുടർന്ന്

തിരുവനന്തപുരം : തിരുവനന്തപുരത്ത് പിതാവ് കിണറിൽ വീണ് മരണപ്പെടുകയും ‘അമ്മ ഉപേക്ഷിച്ച് പോവുകയും ചെയ്തതിനെ തുടർന്ന് മരണപ്പെട്ട മണക്കാട് സ്വദേശികളായ അനന്യ ആദർശ് എന്നീ കുട്ടികളുടെ പഠനം ഏറ്റെടുത്ത് ഫിലോക്കലിയ ഗ്രൂപ്പ് . ഫോക്കസ് ന്യുസ് ടി വി വാർത്തയാണ് കുട്ടികൾക്ക് തുണയായത് .

കഴിഞ്ഞ വർഷം ഓഗസ്റ്റ് 18 നാണു കിണർ തൊഴിലാളിയായ പിതാവ് അപകടത്തിൽ മരണപ്പെട്ടത് .അനന്യയ്ക്ക് രണ്ട് വയസുള്ളപ്പോൾ ‘അമ്മ ഉപേക്ഷിച്ച് പോയി കുട്ടികളുടെ പിതൃമാതാവാണ് കുട്ടികളെ വീട്ട് ജോലിക്ക് പോയി നോക്കിയിരുന്നത്. എന്നാൽ പിതൃമാതാവിന്റെ ആരോഗ്യസ്ഥിതിയും മോശമായതിനെ തുടർന്ന് ജീവിത ചിലവുകൾക്കും പഠനത്തിനും ഒരു വഴിയുമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു കുട്ടികൾ . മണക്കാട് 4000 രൂപയ്ക്ക് ഒരു വാടക വീട്ടിലാണ് നിലവിൽ അനന്യയും ആകാശും മുത്തശ്ശിയും താമസിക്കുന്നത് .അനന്യയ്ക്ക് പഠിച്ച്‌ ഒരു കളക്ടറാകണം എന്നും ആകാശിന് ഒരു എഞ്ചിനിയർ ആകണം എന്നും ആഗ്രഹം പങ്കു വച്ചിരുന്നു . ആ ലക്ഷ്യങ്ങൾക്ക് മിടുക്കരായ കുട്ടികൾക്ക് ചിറക് മുളച്ചിരിക്കുകയാണ് . വരുന്ന മാർച്ച് 19 ന് ഫിലോക്കലിയ ഗ്രൂപ്പ് കുട്ടികളുടെ വീട് സന്ദർശിക്കും.