ഓസ്കാര്‍ അവാര്‍ഡ്; മികച്ച വസ്ത്രാലങ്കാരത്തിനുള്ള അവാര്‍ഡ് പ്രഖ്യാപിക്കാൻ വേദിയില്‍ പൂര്‍ണ്ണ നഗ്നനായി എത്തി ജോണ്‍ സീന

96 മത് ഓസ്കാര്‍ അവാര്‍ഡ് വേദിയില്‍ പൂര്‍ണ്ണ നഗ്നനായി എത്തി ഹോളിവുഡ് താരവും റെസ്ലിംഗ് താരവുമായ ജോണ്‍ സീന. മികച്ച വസ്ത്രാലങ്കാരത്തിനുള്ള അവാര്‍ഡ് പ്രഖ്യാപിക്കാനാണ് ഡോള്‍ബി തീയറ്ററിലെ വേദിയിലേക്ക് ജോണ്‍ സീനയെ പരിപാടിയുടെ അവതാരകന്‍ ജിമ്മി കമ്മല്‍ ക്ഷണിച്ചത്. ആദ്യം അണിയറയില്‍ നിന്നും മുന്നിലേക്ക് വരാന്‍ ജോണ്‍ സീന മടി കാണിച്ചു. തുടര്‍ന്ന് വേദിയില്‍ എത്തിയ സീന. വിജയിയുടെ പേര് എഴുതിയ കാര്‍ഡ് കൊണ്ട് നാണം മറച്ചിരുന്നു. പിന്നീട് ഒരു തുണിയുമായി എത്തി ജോണിന്‍റെ നാണം മറച്ചാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

മികച്ച വസ്ത്രലാങ്കാരത്തിനുള്ള ഇത്തവണത്തെ ഓസ്കാര്‍ ലഭിച്ചത് പൂവര്‍ തിംങ്സ് എന്ന ചിത്രത്തിനാണ്. മികച്ച നടി അടക്കം നാല് അവാര്‍ഡുകള്‍ ഈ ചിത്രം നേടിയിരുന്നു.