‘ലോക’യ്ക്കുശേഷം സിനിമ മതിയാക്കിയാലോ എന്നാലോചിച്ചു, പ്രചോദനമായത് അച്ഛൻ തന്ന ഉപദേശം; കല്യാണി

‘ലോക’യുടെ ഗംഭീരവിജയത്തിനു ശേഷം സിനിമ മതിയാക്കിയാലോ എന്ന് ആലോചിച്ചിരുന്നതായി നടി കല്യാണി പ്രിയദർശൻ. ആ സമയത്ത് അച്ഛൻ പ്രിയദർശൻ തന്ന ഉപദേശമാണ് പ്രചോദനമായതെന്നും പരിശ്രമിച്ച് മുന്നേറികൊണ്ടിരിക്കണം എന്നാണ് അച്ഛൻ പറഞ്ഞതെന്നും കല്യാണി വ്യക്തമാക്കി. ‘ലോക’യുടെ യുകെ സക്‌സസ് ഇവന്റിൽ സംസാരിക്കുകയായിരുന്നു നടി.

‘ലോകയ്ക്കുശേഷം സിനിമ മതിയാക്കിയാലോ എന്ന് ആലോചിച്ചിരുന്നു. ഇനിയെന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. ആ സമയത്ത് അച്ഛൻ എനിക്കൊരു ഉപദേശം തന്നു. ‘ചിത്രം’ സിനിമ 365 ദിവസം തിയേറ്ററിൽ പ്രദർശനം തുടർന്നപ്പോൾ ഞാൻ വിചാരിച്ചു എല്ലാം നേടിയെന്ന്. അതിനുശേഷമാണ് ‘കിലുക്കം’ റിലീസ് ചെയ്തത്. ഇതാണ് ഏറ്റവും വലിയ വിജയം എന്ന് കരുതരുത്. പരിശ്രമിച്ച് മുന്നേറി കൊണ്ടിരിക്കണം’ എന്നാണ് അച്ഛൻ പറഞ്ഞത്. ആ വാക്കുകൾ വലിയ പ്രചോദനമായി.’ -കല്യാണി വ്യക്തമാക്കി.