കണ്ണൂർ: കണ്ണൂർ കണ്ണാടിപ്പറമ്പിൽ കുറുനരി ആക്രമണത്തിൽ 13 പേർക്ക് പരിക്ക്. 3 വയസ്സുള്ള കുട്ടിയും ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. രണ്ടുപേരുടെ മുഖത്താണ് കടിയേറ്റത്. വീടിന്റെ കോലായിലിരുന്ന് കളിക്കുമ്പോഴാണ് കുട്ടിക്ക് കടിയേറ്റത്. നാറാത്ത് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലാണ് കുറുനരി ആക്രമണം ഉണ്ടായത്. പരിക്കേറ്റവർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

രണ്ടുപേരെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് മുമ്പും കുറുനരിയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. അന്ന് ഏഴുപേർക്കാണ് പരിക്കേറ്റിരുന്നത്.

























