കൊച്ചി: സിഎംആർഎൽ-എക്‌സാ ലോജിക് മാസപ്പടിക്കേസിൽ ഇ ഡി അന്വേഷണത്തിന് അടിയന്തര സ്റ്റേ ഇല്ല. തൽസ്ഥിതി തുടരണമെന്നും അപ്പീലിൽ വെള്ളിയാഴ്ച വിധിവരുന്നത് വരെ തുടർനടപടികൾ പാടില്ലെന്നുമാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. ഇത് സിഎംആർഎല്ലിന് താത്ക്കാലിക ആശ്വാസമാകുന്നുണ്ട്.

സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് വാദം കേൾക്കണമെന്ന സിഎംആർഎല്ലിന്റെ ആവശ്യം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. നിരപരാധിത്വം തെളിയിക്കാൻ അന്വേഷണം പൂർത്തിയാക്കാൻ അനുവദിക്കുകയല്ലേ വേണ്ടതെന്ന് കോടതി ചോദിച്ചു.കേസ് അന്വേഷിക്കാൻ ഇ ഡിക്ക് അധികാരമില്ലെന്ന വാദം സിഎംആർഎൽ ആവർത്തിച്ചു.വാദം ഇന്ന് തന്നെ പൂർത്തിയാക്കാമെന്ന് കോടതി നിലപാടെടുത്തു.കേസിൽ ഇഡിയുടെ വാദം പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം വീണ ടി താമസിക്കുന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലടക്കം 12 ഇടങ്ങളിൽ നടത്തിയ റെയ്ഡിലെ കണ്ടെത്തലുകൾ ഉൾപ്പെടെ നിരത്തിയാണ് ഇ ഡി വാദങ്ങൾ ഉയർത്തുന്നത്. എന്നാൽ ഇ ഡിയുടെ അധികാര പരിധിയുമായി ബന്ധപ്പെട്ട ചില വാദമുഖങ്ങളാണ് സിഎംആർഎൽ ഉന്നയിച്ചത്. തെളിവുകളില്ലാതെ ഇ ഡി മുന്നോട്ടുപോകുന്നുവെന്നായിരുന്നു മുമ്പ് സിഎംആർഎൽ വാദിച്ചിരുന്നത്. വീണാ ടിയ്ക്ക് എതിരെ ഉൾപ്പെടെ ശക്തമായ തെളിവുണ്ടെന്നാണ് ഇപ്പോൾ ഇ ഡി കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. സിഎംആർഎലും എക്സാലോജികും തമ്മിലുള്ള സാമ്പത്തിക ഇടപാടിൽ പ്രശ്നങ്ങളുണ്ടെന്ന് ഉൾപ്പെടെയാണ് ഇ ഡി കോടതിയിൽ അറിയിച്ചിരിക്കുന്നത്.


ഇ ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ഉത്തരവിനെ തുടർന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട് ഉൾപ്പെടെയുള്ള 12 ഇടങ്ങളിൽ ഇ ഡി റെയ്ഡ് നടത്തിയത്. എന്നാൽ നീതി നിഷേധം നടന്നെന്ന് ചൂണ്ടിക്കാട്ടിയാണ് സിഎംആർഎൽ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ സമർപ്പിച്ചത്. എന്നാൽ സിപിഐഎം പ്രവർത്തകർ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിക്കുകയും അവർ എത്തിയ കാർ നശിപ്പിക്കുകയും ചെയ്തതിലും കേസ് നടക്കുകയാണ്. റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ തുടർ നടപടികൾ വേഗത്തിലാക്കാനാണ് പൊലീസിന്റെ നീക്കം.























