കൊല്ലം : തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ തനിക്ക് എതിരെ ഉണ്ടായത് ബോധപൂർവ്വമായ അക്രമണമെന്ന് കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥി ജി കൃഷ്ണകുമാർ മാധ്യമങ്ങളോട് പറഞ്ഞു. തിക്കും തിരക്കും ഉണ്ടാക്കിയാണ് തന്നെ ആക്രമിച്ചത്. തിക്കും തിരക്കുമുണ്ടാക്കി ആരോപ അപ്രതീക്ഷിതമായി കൂർത്ത എന്തോ വസ്തുകൊണ്ട് തന്നെ കണ്ണിൽ കുത്തിയെന്ന് കൃഷ്ണകുമാർ പറഞ്ഞു.

കോർണിയയിൽ മുറിവുണ്ടായെന്ന് ഡോക്ടേഴ്സ് അറിയിച്ചെന്നും ജി കൃഷ്ണകുമാർ പറഞ്ഞു. പ്രചരണത്തിനിടയിൽ ഇന്നലെയാണ് കൃഷ്ണകുമാറിന്റെ കണ്ണിന് പരുക്ക് പറ്റിയത്. ഒരാഴ്ചത്തെ വിശ്രമമാണ് ഡോക്ടമാർ നിർദേശിച്ചത്. കുണ്ടറയിൽ പ്രചാരണം നടന്നപ്പോൾ താൻ കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്കെതിരെ രൂക്ഷ വിമർശനമുയർത്തി. ഇതിന് പിന്നാലെയാണ് ബോധപൂർവമായ ആക്രമണം നടന്നതെന്ന് കൃഷ്ണകുമാർ ട്വന്റിഫോറിനോട് പറഞ്ഞു. തൃശൂർ പൂര വിവാദം പരാമർശിച്ചാണ് മാർക്സിസ്റ്റ് പാർട്ടിയെ വിമർശിച്ചത്. ഹിന്ദു വിശ്വാസികളെ വേദനിപ്പിക്കുന്ന പല കാര്യങ്ങളും പൂരവുമായി ബന്ധപ്പെട്ട് നടന്നെന്ന് താൻ ചൂണ്ടിക്കാട്ടി. ഇതാണ് ആക്രമണത്തിന് പിന്നിലെന്ന് കൃഷ്ണകുമാർ ആരോപിച്ചു.

























