എം ടി വാസുദേവൻ നായരുടെ സംസ്‌കാരം വൈകീട്ട് 5 മണിക്ക്

മലയാളത്തിന്റെ പ്രിയ കഥാകാരൻ എം ടി വാസുദേവൻ നായരുടെ സംസ്‌കാരം വൈകീട്ട് 5 മണിക്ക് നടക്കും. മാവൂർ റോഡ് ശ്മശാനത്തിലാണ് സംസ്‌കാരം നടക്കുക. മോഹൻലാൽ ഉൾപ്പെടെ നിരവധി പ്രമുഖർ എം ടിയെ അവസാനമായി ഒരുനോക്കുകാണാൻ കോഴിക്കോട്ടെ വീട്ടിലെത്തി.

എംടിയുടെ വിയോഗത്തെ തുടർന്ന് സംസ്ഥാനത്ത് 2 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ രാത്രി പത്തു മണിയോടെയായിരുന്നു എംടിയുടെ അന്ത്യം. 91 വയസായിരുന്നു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ 15ന് രാവിലെയാണ് ശ്വാസ തടസ്സത്തെ തുടർന്ന് എം.ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ ഹൃദയസ്തംഭനമുണ്ടാവുകയും ആരോഗ്യനില വഷളാവുകയുമായിരുന്നു.