മക്കളെ കാണാൻ അനുവദിക്കുന്നില്ല, മുന്‍ ഭാര്യയ്ക്കെതിരെ പരാതിയുമായി ഞാൻ ഗന്ധർവ്വനിലെ നായകൻ

മക്കളെ കാണാന്‍ അനുവദിക്കുന്നില്ലെന്ന പരാതിയുമായി ഭാര്യയ്ക്ക് എതിരെ നടന്‍ നിതീഷ് ഭരദ്വാജ് പൊലീസില്‍ പരാതി നല്‍കി. ഞാന്‍ ഗന്ധര്‍വ്വനിലെ ഗന്ധര്‍വ്വനായി മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് നിതീഷ് ഭരദ്വാജ്. ഐഎഎസ് ഉദ്യോഗസ്ഥയായ തന്റെ ഭാര്യയ്ക്ക് എതിരെയാണ് പരാതി.

മക്കളെ കാണാന്‍ അനുവദിക്കുന്നില്ലെന്നും മാനസികമായി ബുദ്ധിമുട്ടിക്കുന്നു എന്നുമാണ് പരാതിയില്‍ ആരോപിക്കുന്നത്.
”തന്റെ പെണ്‍മക്കളെ കാണാന്‍ അനുവദിക്കുന്നില്ലെന്ന് നിതീഷ് ഭരദ്വാജില്‍ നിന്ന് ഞങ്ങള്‍ക്ക് പരാതി ലഭിച്ചിട്ടുണ്ട്. അന്വേഷണം ആരംഭിക്കാന്‍ അഡീഷണല്‍ പോലീസ് കമ്മീഷണര്‍ ശാലിനി ദീക്ഷിത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്,” ഭോപ്പാല്‍ പോലീസ് കമ്മീഷണര്‍ ഹരിനാരായണന്‍ ചാരി മിശ്ര മാധ്യമങ്ങളോട് പറഞ്ഞു.തന്റെ പെണ്‍മക്കളെ ഭാര്യ തട്ടിക്കൊണ്ടുപോയി. അവര്‍ എവിടെയാണെന്ന് തനിക്ക് അറിയില്ല. പെണ്‍മക്കളെ താനറിയാതെ ബോര്‍ഡിംഗ് സ്‌കൂളില്‍ നിന്നും അജ്ഞാത കേന്ദ്രത്തിലേക്ക് അയച്ചിരിക്കയാണ്. ഇതുകൊണ്ടാണ് പോലീസിന്റെ സഹായം തേടിയത്- നിതീഷ് പരാതിയില്‍ പറയുന്നു.

ഇരുവരുടെയും ഡിവോഴ്‌സ് കേസ് കുടുംബ കോടതിയില്‍ നടക്കുകയാണ്.