കൊച്ചി: 20 കാരിയുമായി 45 വയസുകാരൻ നാടുവിട്ടു. ഭാര്യയെയും രണ്ട് കുഞ്ഞ് മക്കളെയും ഉപേക്ഷിച്ചാണ് നാടുവിട്ടത്. ഒരുമാസം കഴിഞ്ഞിട്ടും ഇരുവരും തിരിച്ചെത്തിയിട്ടില്ല. കാക്കനാട് പോലീസ് ആണ് സംഭവത്തിൽ കേസെടുത്തു അന്വേഷണം നടത്തുന്നത്. ഇരുവരുടെയും ചിത്രം പതിച്ച ലുക്ക് ഔട്ട് നോട്ടീസും പ്രദർശിപ്പിച്ചു.

മേഘാലയാ സ്വദേശിയായ പെൺകുട്ടിയുമായാണ് 45 വയസുള്ള ബംഗാൾ സ്വദേശി നാടുവിട്ടത്. പെൺകുട്ടിയുടെ അമ്മയാണ് മകളെ കാണാനില്ലെന്നു പരാതി നൽകിയത്. 45 കാരന്റെ ഭാര്യയും 12 ഉം എട്ടും വയസുള്ള മക്കളും കൊച്ചിയിലുണ്ട്. ഇവർ അയാൾ മടങ്ങി വരുന്നതും കാത്ത് കഴിയുകയാണ്. കാക്കനാട് മേഖലയിലെ കടകളിൽ ഇരുവരും ജോലി ചെയ്തു വരികയായിരുന്നു. മൂന്നു മാസം മുൻപാണ് പെൺകുട്ടി അമ്മയ്ക്കൊപ്പം കേരളത്തിൽ എത്തിയത് കാക്കനാടുള്ള കടയിൽ ജോലി ചെയ്തു വരുന്നതിനിടയിൽ ഇയാളുമായി അടുപ്പത്തിലായി.


പോലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരും ചെന്നൈയിൽ ഉള്ളതായി വിവരം ലഭിച്ചു. പിന്നീട് ഇരുവരുടെയും ഫോൺ സ്വിച്ച് ഓഫ് ആയി. രണ്ടാഴ്ച്ചയോളമായി ബന്ധപെടാൻ കഴിയുന്നില്ല. നാട്ടിലേക്കു വരാമെന്നു പോലീസിനോട് സമ്മതിച്ചതാണ്.
മേഘാലയാ സ്വദേശി മോനിഷ (20), ബംഗാൾ സ്വദേശി ദീപക് (45) എന്നിവരെ കണ്ടെത്തുന്നതിനായി ഹിന്ദി ഭാഷയിൽ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപെടുവിച്ചിട്ടുണ്ട്.























