ലഹരിക്കെതിരായ സംസ്ഥാന സർക്കാരിന്റെ പോരാട്ടത്തിന് പിന്തുണയുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് കേരളത്തിലേക്ക് എത്തുന്മു. കൊച്ചിയിൽ മോഹൻലാലിനൊപ്പം പരിപാടിയിൽ സി ജോസഫ് വിജയ് പങ്കെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. തൂഫാൻ ദ നാർകോ ഹണ്ടിന് സി ജോസഫ് വിജയ് പൂർണപിന്തുണ അറിയിച്ചു. ചെന്നൈയിൽ സി ജോസഫ് വിജയ്യുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. സി ജോസഫ് വിജയുമായി അരമണിക്കൂറിലേറെ നേരെ സംസാരിച്ചുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കാര്യങ്ങൾ ചർച്ച ചെയ്തു. ഓപ്പറേഷൻ തൂഫാന് അദ്ദേഹം പരിപൂർണ പിന്തുണ പ്രഖ്യാപിച്ചു. കേരള തമിഴ്‌നാട് ബോർഡറുകളിൽ പൊലീസിനെ വിന്യസിക്കുന്നതും അതോടൊപ്പം തന്നെ ഇന്റലിജൻസ് ഷെയറിംഗും ഇൻഫർമേഷൻ ഷെയറിംഗും നടത്താൻ അദ്ദേഹം തയാറായിട്ടുണ്ട്. എല്ലാ പൊലീസ് ഉദ്യോഗസ്ഥൻമാരും സെക്രട്ടറിമാരുമായി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ യോഗത്തിൽ പങ്കെടുത്തു. യോഗത്തിൽ ഓപ്പറേഷൻ തൂഫാൻ ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം നിർദേശം നൽകി. കേരള തമിഴ്‌നാട് ബോർഡർ പരിപൂർണമായി പൊലീസിന്റെ നിരീക്ഷണത്തിൽ കൊണ്ടുവരാനും തീരുമാനിച്ചു – അദ്ദേഹം പറഞ്ഞു.

വിജയ്‌യോട് കേരളത്തിലേക്ക് വരാൻ ആവശ്യപ്പെട്ടുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മോഹൻലാൽ ആണ് തൂഫാന്റെ ബ്രാൻഡ് അംബാസിഡർ. ഇരുവരും ചേർന്ന് ജില്ല എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. വിജയ് വരാമെന്ന് സമ്മതിച്ചിട്ടുണ്ട്. അവർ രണ്ടുപേരും കൂടി പങ്കെടുക്കുന്ന ഒരു പരിപാടി മുഖ്യമന്ത്രി വി ഡി സതീശനെ കൂടി പങ്കെടുപ്പിച്ചുകൊണ്ട് ആഭ്യന്തരവകുപ്പ് എറണാകുളത്ത് വച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ലഹരിക്കെതിരെ വലിയ പോരാട്ടത്തിൽ ഞങ്ങളോടൊപ്പം കൈകോർക്കാൻ തയാറായതിൽ വിജയോട് നന്ദി പറയുന്നു – അദ്ദേഹം പറഞ്ഞു.

























