ഓസ്‌കര്‍ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച ചിത്രം, സംവിധാനം, നടന്‍ അടക്കം ഏഴ് അവാര്‍ഡുകള്‍ ഓപണ്‍ഹെയ്മറിന്

ലോസാഞ്ജലീസ്: 96-ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഏഴ് അവാര്‍ഡുകള്‍ നേടി ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഓപണ്‍ഹെയ്മര്‍ നേടി. ഒപ്പൻഹെെമറാണ് മികച്ച ചിത്രം. ചിത്രത്തിന്റെ സംവിധായകൻ ക്രിസ്റ്റഫർ നോളൻ മികച്ച സംവിധാനത്തിനുള്ള പുരസ്കാരവും ഒപ്പൻഹെെമറെ വെള്ളിത്തിരയിൽ അവതരിപ്പിച്ച കിലിയൻ മർഫി മികച്ച നടനുള്ള പുരസ്കാരവും നേടി.

കില്ല്യന്‍ മര്‍ഫി മികച്ച നടനായും, എമ്മ സ്റ്റോണ്‍ മികച്ച നടിക്കുള്ള പുരസ്കാരവും നേടി. റോബര്‍ട്ട് ഡൌണി ജൂനിയറാണ് മികച്ച സഹനടന്‍. എമ്മ സ്റ്റോണിന്‍റെ മികച്ച നടി പുരസ്കാരം അടക്കം പൂവര്‍ തിംങ്ക് നാല് അവാര്‍ഡുകള്‍ നേടി. സോണ്‍ ഓഫ് ഇന്‍ട്രസ്റ്റാണ് മികച്ച വിദേശ ചിത്രം. ഏറെ പ്രതീക്ഷയുണ്ടായിരുന്ന ബാര്‍ബിക്ക് മികച്ച ഗാനത്തിനുള്ള പുരസ്കാരം മാത്രമാണ് ലഭിച്ചത്.