കൊച്ചി: വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കാൻ കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മറൈൻ ഡ്രൈവിലെ വേദിയിലെത്തി. ധീവരസഭയുടെ സുവർണ ജൂബിലി പരിപാടിയിൽ പങ്കെടുക്കുന്നു.വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും കലൂർ സ്റ്റേഡിയത്തിലെ വേദിയിലാണ് നടക്കുന്നത്.

ഉദ്ഘാടന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന് ക്ഷണമില്ലാത്തതിനെ തുടർന്ന് സർക്കാർ ചടങ്ങ് ബഹിഷ്കരിച്ചു. സമാന്തരമായി ഉദ്ഘാടനവും തീരുമാനിച്ചു. മുഖ്യമന്ത്രിക്ക് ക്ഷണമുണ്ടെങ്കിലും പങ്കെടുക്കില്ല. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. 5,500 കോടി രൂപ ചെലവിട്ടു ബിപിസിഎൽ കൊച്ചി റിഫൈനറിയിൽ സ്ഥാപിക്കുന്ന പോളിപ്രൊപ്പിലിൻ പ്ലാന്റിനു പ്രധാനമന്ത്രി തറക്കല്ലിടും. ദേശീയപാത 66ലെ തലപ്പാടി- ചെങ്കള ഭാഗത്തെ ആറുവരിപ്പാതയും കോഴിക്കോട് ബൈപാസിന്റെ വെങ്ങളം – രാമനാട്ടുകര ആറുവരിപ്പാതയും ഉദ്ഘാടനം ചെയ്യും. ദേശീയ പാത ഉദ്ഘാടനത്തിൽ പൊതുമരാമത്ത് മന്ത്രിയെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ഉച്ചയ്ക്ക് ദേശീയപാതയിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് പ്രതിഷേധ റോഡ് ഷോ നടത്തും.

























