ലോക്‌സഭാ തിരഞ്ഞെടുപ്പ്: പ്രിയങ്ക റായ്ബറേലിയിലും രാഹുൽ അമേഠിയിലും വയനാട്ടിലും മല്‍സരിച്ചേക്കും

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുൽ ഗാന്ധി വീണ്ടും വയനാട്ടിലും അമേഠിയിലും മല്‍സരിച്ചേക്കും. പ്രിയങ്ക ഗാന്ധി റായിബറേലിയിലും മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി നാളെ ചേരാനിരിക്കെയാണ് സീറ്റ് വിവരങ്ങൾ പുറത്ത് വരുന്നത്.

2002 മുതല്‍ അമേഠിയിലെ എം.പിയായിരുന്നു രാഹുല്‍ ഗാന്ധി. 2019-ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സ്മൃതി ഇറാനിയോട് അമേഠി മണ്ഡലത്തില്‍ രാഹുല്‍ പരാജയപ്പെട്ടു.