സോഷ്യല്‍ മീഡിയ വഴി ചാറ്റ് ചെയ്ത് ടാസ്‌ക് നല്‍കി സാമ്ബത്തിക തട്ടിപ്പ് ; 29 ലക്ഷം തട്ടിയ യുവാവ് പിടിയില്‍

കോഴിക്കോട്: സോഷ്യല്‍ മീഡിയ കേന്ദ്രികരിച്ച്‌ സാമ്ബത്തിക തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. കോഴിക്കോട് മുക്കം സ്വദേശി ജിഷ്ണു ആണ് ചേവായൂർ പോലീസിന്റെ പിടിയിലായത്. ആതിര എന്ന യുവതി നല്‍കിയ പരാതിയിലാണ് ഇയാള്‍ കുടുങ്ങിയത്. പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഇൻസ്റ്റഗ്രാം , ടെലിഗ്രാം വഴി ലിങ്ക് അയച്ചുനല്‍കി ടാസ്‌ക് പൂർത്തിയാക്കിയാല്‍ പണം തരാമെന്ന് പറഞ്ഞാണ് തട്ടിപ്പ്. ഇതുവഴി യുവതിക്ക് 29 ലക്ഷം രൂപ ആണ് നഷ്ടമായത്.

ടാസ്‌കുകള്‍ പൂർത്തിയാക്കിയാല്‍ കൂടുതല്‍ പണം തിരികെ കൊടുക്കാം എന്ന് പറഞ്ഞ് വിവിധ ബാങ്ക് അക്കൗണ്ടുകള്‍ നല്‍കി അതിലേക്ക് പണം അയപ്പിച്ചതിലൂടെ 29 ലക്ഷം രൂപയാണ് യുവതിക്ക് നഷ്ടമായത്.വിവിധ അക്കൗണ്ടുകളിലൂടെ കൈക്കലാക്കുന്ന പണം തുടർ ട്രാസ്ഫറുകളിലൂടെ നിമിഷനേരം കൊണ്ട് മറ്റു അക്കൗണ്ടിലേക്ക് മാറ്റിയും എടിഎം വഴി പിൻവലിച്ചുമാണ് തട്ടിപ്പ്.