ആലപ്പുഴയിൽ പ്ലസ് വൺ വിദ്യാർഥി സഹപാഠിക്കുനേരേ വെടി വെ ച്ചു

ആലപ്പുഴ: ആലപ്പുഴയിൽ പ്ലസ് വൺ വിദ്യാർഥി സഹപാഠിക്കുനേരേ വെടി വെ ച്ചു. സർക്കാർ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികൾ ഏറ്റുമുട്ടിയതിനെത്തുടർന്നുണ്ടായ സംഘർഷമാണ് വെടി വെ പ്പിൽ കലാശിച്ചത്. സഹപാഠിക്കു നേരേയാണ് മറ്റൊരാൾ വെടിവെച്ചത്‌. ആർക്കും പരിക്കില്ല.

ആലപ്പുഴ നഗരത്തിലെ സർക്കാർ സ്കൂളിനു മുന്നിലെ റോഡരികിൽ ചൊവ്വാഴ്ച ഉച്ചയോടെയാണു സംഭവം.
അധ്യാപകർ ബുധനാഴ്ച പരാതി നൽകിയതിനെത്തുടർന്ന് ആലപ്പുഴ സൗത്ത് പോലീസ് വെടിയേറ്റ വിദ്യാർഥിയുടെ മൊഴിയെടുത്തു.

തുടർന്ന് വെടി വെച്ച വിദ്യാർഥിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ എയർഗണ്ണും കത്തിയും കണ്ടെടുത്തു. വേറെ രണ്ടു വിദ്യാർഥികളും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. മൂന്നുപേർക്കും പ്രായപൂർത്തിയാകാത്തതിനാൽ പോലീസ് ജുവനൈൽ കോടതിക്കു റിപ്പോർട്ട് നൽകി. കുട്ടികൾ ജുവനൈൽ കോടതിയിൽ ഹാജരാകണം.