വയനാട്ടിൽ വീണ്ടും കടുവ; തൊഴുത്തിൽ കെട്ടിയ പശുവിനെ പിടികൂടി

വയനാട് : വയനാട്ടിൽ വീണ്ടും കടുവയിറങ്ങി. ആശ്രമക്കൊല്ലി ഐക്കരക്കുടിയിൽ എൽദോസിന്റെ തൊഴുത്തിൽ കെട്ടിയ പശുവിനെ പിടികൂടി. പശുവിന്റെ ശബ്ദം കേട്ട് വീട്ടുകാർ എത്തിയപ്പോഴേക്കും കടുവ ഓടിപോകുന്നത് കണ്ടത്.

വീട്ടുകാർ എത്തിയപ്പോഴേക്കും കടുവയും പശുക്കിടാവും ചാണകക്കുഴിയിൽ വീണു. ഇവിടെ നിന്ന് സമീപത്തെ തേട്ടത്തിലേക്ക് കടുവ കയറിപ്പോയി. കടുവയെ കണ്ടെന്ന് വീട്ടുകാർ പറഞ്ഞു. സമീപത്തെ കാൽപ്പാടുകളിൽ നിന്ന് കടുവയാണെന്ന് വ്യക്തമായി തിരിച്ചറിയാൻ കഴിയും.

കഴിഞ്ഞദിവസം സമീപ പ്രദേശമായ 56ൽ മൂരി കിടാവിനെ കടുവ പിടികൂടി തിന്നിരുന്നു. ഇന്നലെ രാത്രി കടുവയുടെ മുന്നിൽപ്പെട്ട ബൈക്ക് യാത്രികന് പരുക്കേറ്റിരുന്നു. വാഴയിൽ അനീഷിനാണ് പരുക്കേറ്റത്.