തിരുവനന്തപുരം പേട്ടയില്‍ 2 വയസുകാരിയെ ബൈക്കിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ 2 വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി. നാടോടി ദമ്പതികളുടെ മകളെയാണ് തട്ടികൊണ്ടുപോയത്. മൂന്നു സഹോദരങ്ങൾക്ക് ഒപ്പമാണ് ഈ കുട്ടിയും ഉറങ്ങാൻ കിടന്നതെന്ന് രക്ഷിതാക്കൾ പറയുന്നു. പെട്ട റെയിൽവേ സ്റ്റേഷന് സമീപം താമസിച്ചിരുന്നവരായിരുന്നു.ബൈക്കിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയത്.

ബീഹാർ സ്വദേശികളായ അമർദ്വീപ് – റമീനദേവി ദമ്ബതികളുടെ മകള്‍ മേരിയെയാണ് തട്ടികൊണ്ടുപോയത്. തിരുവനന്തപുരം നഗരത്തിലും അതിർത്തി ജില്ലകളിലും പരിശോധന ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.