തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രി വി.എൻ. വാസവൻ, ശശി തരൂർ എംപി, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്.

വിഴിഞ്ഞം തുറമുഖ കമ്മീഷനിങിൽ പൊതുജനങ്ങൾക്കും പ്രവേശനമുണ്ട്. ഇതിനോടകം ആയിരങ്ങളാണ് വിഴിഞ്ഞത്ത് എത്തിയിട്ടുള്ളത്. തുറമുഖം നാടിന് സമർപ്പിക്കുന്നതിന് സാക്ഷിയാകാൻ സ്ത്രീകളും കുട്ടികളും മുതിർന്നവരുമടക്കം നിരവധി പേരാണ് എത്തിയിരിക്കുന്നത്.

























