
ദിണ്ടിഗല്‍: കളിത്തോക്ക് കാണിച്ച് ട്രെയിന്‍ യാത്രക്കാരെ ഭീഷണിപ്പെടുത്തിയ നാല് മലയാളികള്‍ പിടിയില്‍. മലപ്പുറം സ്വദേശി അമീന്‍ ഷെരീഫ് (19), കണ്ണൂര്‍ സ്വദേശി അബ്ദുള്‍ റാസിഖ് (24), പാലക്കാട് സ്വദേശി ജപാല്‍ഷ (18), കാസര്‍കോട് സ്വദേശി മുഹമ്മദ് സിനാന്‍ (20) എന്നിവരാണ് പിടിയിലായത്.ദിണ്ടിഗലിലാണ് സംഭവം.


പാലക്കാട് തിരുച്ചെന്തൂര്‍ പാസഞ്ചര്‍ ട്രെയിനിലാണ് സംഭവം. സംഭവത്തില്‍ അമയനായ്ക്കന്നൂര്‍ പൊലിസ് കേസെടുത്തു.























