ആലപ്പുഴ: ചെങ്ങന്നൂരിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. ചെങ്ങന്നൂർ പിരളശ്ശേരി അജയ്ഭവനിൽ രാധ(62)യെയാണ് ഭർത്താവ് ശിവൻകുട്ടി(68) കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് നൽകുന്നവിവരം. പച്ചക്കറി അരിയാൻ ഉപയോഗിക്കുന്ന കത്തി കൊണ്ടാണ് ശിവൻകുട്ടി ഭാര്യയെ ആക്രമിച്ചത്. ഇവരുടെ ദേഹത്ത് 11 തവണ കുത്തേറ്റെന്നാണ് പോലീസ് പറയുന്നത്.

























