വനിതാ സംവരണ ബില്ല്; രാഷ്ട്രപതിയുടെ അംഗീകാരം, ബില്‍ നിയമമായി

ന്യൂഡല്‍ഹി: ലോക്സഭയിലും രാജ്യസഭയിലും പാസാക്കിയ വനിതാ സംവരണ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. നിയമമന്ത്രാലയം ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ വനിതാ സംവരണ ബില്‍ നിയമമായി. എന്നാല്‍ സെന്‍സസിനും മണ്ഡല പുനഃര്‍നിര്‍ണയത്തിനും ശേഷമേ വനിതാ സംവരണം യാഥാര്‍ത്ഥ്യമാകൂ.

അതിനാല്‍ വനിതാ സംവരണം എന്ന് യാഥാര്‍ത്ഥ്യമാകും എന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത നിലനില്‍ക്കുകയാണ്.