തിരുവനന്തപുരം: വർക്കലയിൽ റഷ്യൻ വിനോദ സഞ്ചാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ. പ്രദേശവാസിയായ അനസ് ആണ് പിടിയിലായത്. ഇയാൾ നേരത്തെയും ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നാണ് പൊലീസ് നൽകുന്ന വിവരം. ശനിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് യുവാവ് റഷ്യൻ വിനോദ സഞ്ചാരിയെ ആക്രമിച്ചത്. വർക്കല സൗത്ത് ക്ലിഫിലെ റിസോർട്ടിൽ നിന്നും കടൽത്തീരത്തേക്ക് ഇറങ്ങിപ്പോയ റഷ്യൻ യുവതിക്ക് നേരെ അക്രമി നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. പരാതി നൽകുമെന്ന് യുവതി പറഞ്ഞതിന് പിന്നാലെ ഇയാൾ യുവതിയെ കടന്നു പിടിക്കുകയും ചെയ്തെന്നാണ് പരാതി.

യുവതിയുടെ പരാതിക്ക് പിന്നാലെ ക്രിമിനൽ കേസുകളിൽ പ്രതിയായ അനസിനെ പൊലീസ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

























