’11 വയസ്സു തൊട്ട് ഞാൻ നോക്കിയ കുട്ടി, അവനൊന്ന് തിരിഞ്ഞ് നോക്കിയിട്ടില്ല’: സങ്കടം പറഞ്ഞ് രേണു

കാൻസർ ബാധിതയാണെന്ന് അറിഞ്ഞിട്ടും മകൻ കിച്ചു സുധി തന്നെ കാണാൻ വരാത്ത സങ്കടം പങ്കുവച്ച് രേണു സുധി. എന്ത് ദ്രോഹം ചെയ്തിട്ടാണ് ഈ അവഗണനയെന്ന് അറിയില്ലെന്നും പതിനൊന്ന് വയസ്സ് തൊട്ട് താൻ നോക്കിയ കുട്ടിയായിട്ടും അവനൊന്ന് തിരിഞ്ഞു നോക്കിയില്ലെന്നും രേണു പറയുന്നു.

‘‘ഞാന്‍ എന്ത് ദ്രോഹം ചെയ്തിട്ടാണെന്ന് അറിയില്ല. ഞാനൊരു പതിനൊന്ന് വയസ്സ് തൊട്ട് നോക്കിയൊരു കുട്ടിയുണ്ട്. അവന്‍ ഇതുവരെ തിരിഞ്ഞ് നോക്കിയിട്ടില്ല. ഞാനിത് പറഞ്ഞാല്‍ വലിയ വിവാദമാകുമെന്ന് എനിക്കറിയാം. പക്ഷേ വിവാദം ആക്കാൻ പറഞ്ഞതല്ല. അവനോട് എനിക്ക് കുഴപ്പമില്ല. ക്ഷമിക്കുക. ആരും അത് വിവാദമാക്കരുത്. എന്‍റെ റിതപ്പന്‍ എന്നെ അന്വേഷിക്കുന്നുണ്ട്.

ഒരുപാട് പേര് എന്നോട് കിച്ചു വന്നോന്ന് ചോദിച്ചു. ഇല്ല വന്നിട്ടില്ല. വന്നു എന്നത് വ്യാജ വാര്‍ത്തയായിരുന്നു. എന്തോ ആകട്ടെ, കിടക്കയില്‍ കിക്കുമ്പോള്‍ ഒന്ന് വന്ന് കാണാന്‍ ആര്‍ക്കാണേലും ആഗ്രഹം കാണില്ലേ? എത്രയോ പേര്‍ എവിടുന്നൊക്കെ എന്നെ കാണാന്‍ വരുന്നു. ഇന്‍ഫെഷന്‍ ഉണ്ടാകുന്നതു കൊണ്ട് മാസ്ക് ഒക്കെ വച്ച് വാതിലിലാണ് അവര്‍ വന്ന് കണ്ടിട്ട് പോകുന്നത്. ഒത്തിരി കൈത്താങ്ങലുകള്‍ ഉണ്ട്. ഇവരോടൊക്കെ എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല.

എന്റെ ചേച്ചി, ചേട്ടൻ, അമ്മ, പപ്പ ഞാനൊന്ന് കരയുമ്പോൾ അവർ ഓടിവരും. ഒരുപാട് പേര്‍ എന്നെ സ്നേഹിക്കുന്നു. അതിനിടയില്‍ വാശി കയറി അങ്ങോട്ടും ഇങ്ങോട്ടും വിവാദങ്ങള്‍ ഉണ്ടാക്കുന്നവരുണ്ട്. എനിക്കവരോട് ഒന്നും പറയാനില്ല. ആർക്കും ഈ രോഗം വരരുത് എന്നാണ് ഞാൻ പ്രാർഥിക്കുന്നത്. രേണു പറയുന്നു.