തൃശൂർ: എംബിബിഎസ് വിദ്യാർഥിനി കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി ആ*ത്മഹത്യ ചെയ്തു. ജൂബിലി മിഷൻ ആശുപത്രി ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടിയാണ് ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തത്. കോട്ടയം സ്വദേശിയ സ്നേഹ പൗലോസ് ആണ് മരിച്ചത്. 20 വയസ്സായിരുന്നു.

ഹോസ്റ്റൽ ബ്ലോക്കിന്റെ നാലാംനിലയിൽ നിന്ന് വിദ്യാർഥിനി താഴേക്ക് ചാടുകായിരുന്നെന്നാണ് വിവരം ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. സംഭവത്തിന് പിന്നാലെ ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.




















