കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി വി.ഡി.സതീശൻ

കാസർകോട് : കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. ക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ അടക്കമുള്ളവർ പൂർണകുംഭം നൽകിയാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. ക്ഷേത്രത്തിലെ പ്രത്യേക പൂജകളിൽ മുഖ്യമന്ത്രി പങ്കെടുത്തു. ഇന്ന് രാവിലെ 6 മണിയോടെയാണ് സതീശൻ ദർശനത്തിന് എത്തിയത്. മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് അദ്ദേഹം മൂകാംബികയിൽ എത്തിയത്.

ഇന്നലെ രാത്രിയിൽ മംഗളൂരു എയർപോട്ടിൽ എത്തിയ അദ്ദേഹം രാത്രിയിൽ കൊല്ലൂരിൽ താമസിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് 2.15ന് അദ്ദേഹം മംഗളൂരു വിമാനത്താവളത്തിൽ നിന്ന് വിമാനത്തിൽ തിരിച്ചു പോകും.