ചങ്ങനാശേരി: കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. പെരുന്ന ശുദ്ധീകരിക്കും മുൻപ് സുരേഷ് ഗോപി അദ്ദേഹം അംഗമായ ‘അമ്മ’ ശുദ്ധീകരിക്കട്ടെ എന്നാണ് സുരേഷ് ഗോപിയുടെ പ്രസംഗത്തിനു മറുപടി നൽകിയത്.

ഒരു മനുഷ്യരേയും മന്നം സമാധിയിൽ തടസ്സപ്പെടുത്തിയിട്ടില്ലെന്നും തിരഞ്ഞെടുപ്പ് ദിവസം സുരേഷ് ഗോപി പെരുന്നയിൽ വന്നതിനു രാഷ്ട്രീയ ലക്ഷ്യം ഉണ്ടായിരുന്നെന്നും ജി. സുകുമാരൻ നായർ പറഞ്ഞു. സുരേഷ് ഗോപി വന്നപ്പോൾ മന്നം മണ്ഡപം തുറന്ന് കൊടുക്കാൻ പറഞ്ഞിരുന്നു. പിന്നെ എന്തിന് ഞങ്ങളുടെ സമ്മേളനത്തിൽ വലിഞ്ഞു കയറി വന്നെന്നും അദ്ദേഹം ചോദിച്ചു.


പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടും. ഒന്നുകിൽ അവിടെ ഇരിക്കുന്നവർ ശുദ്ധീകരിക്കും, അല്ലെങ്കിൽ സ്വയം ശുദ്ധീകരീക്കുമെന്നുമായിരുന്നു സുരേഷ് ഗോപിയുടെ വിമര്‍ശനം. പെരുന്നയിലെ പ്രശ്നങ്ങൾക്ക് ബദൽ മാർഗം കണ്ടെത്തണമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.























