അതിരപ്പിള്ളി: വനംമന്ത്രി ഷിബു ബേബി ജോണിന്റെ വാഹനം കാട്ടാനയ്ക്ക് മുമ്പിൽ പെട്ടു. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. ചാലക്കുടിയിൽ കാട്ടാന ആക്രമണത്തെത്തുടർന്ന് മോഹനൻ മരിച്ച സംഭവത്തിൽ ചർച്ചയ്ക്കായി വരുന്നതിനിടെയാണ് സംഭവം. രാത്രി പതിനൊന്ന് മണിയോടെ അതിരപ്പിള്ളി ഭാഗത്തുനിന്നും വാളച്ചാൽ ഗസ്റ്റ് ഹൗസിലേക്ക് പോകുകയായിരുന്നു മന്ത്രി.

ഈ സമയത്ത് ചാർപ്പ ഭാഗത്ത് റോഡിൽ കാട്ടാന നിലയുറപ്പിക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി ആനയെ തുരത്തിയ ശേഷമാണ് മന്ത്രിയുടെ വാഹനം മുമ്പോട്ട് പോയത്. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മോഹനന്റെ വീട് സന്ദർശനത്തിനും ചാലക്കുടിയിൽ നടക്കുന്ന ഉന്നതോദ്യോഗസ്ഥരുടെ യോഗത്തിൽ പങ്കെടുക്കാനുമാണ് മന്ത്രി ഇവിടെ എത്തിയത്.

























