രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷം തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥും നടി ദിതി റാവുവും വിവാഹിതരായെന്ന് റിപ്പോര്‍ട്ട്. തെലങ്കാന വാനപര്‍ത്തിയിലെ ശ്രീരംഗപുരം ക്ഷേത്രത്തില്‍ ഇന്ന് രാവിലെയായിരുന്നു വിവാഹം.

വിവാഹം കഴിഞ്ഞെങ്കിലും ദമ്പതികളുടെ വിവാഹച്ചിത്രം ഇതുവരെയും പുറത്തുവന്നിട്ടില്ല. നിരവധി പേരാണ് സോഷ്യല്‍ മിഡിയയില്‍ ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് എത്തുന്നത്. 2021ല്‍ പുറത്തിറങ്ങിയ തമിഴ് തെലുങ്ക് ദ്വിഭാഷ ചിത്രമായ മഹാസമുദ്രത്തിലാണ് ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. അതേസമയം നിരവധി സിനിമാ പരിപാടികളിലും ചടങ്ങുകളിലും ഇരുവരും ഒന്നിച്ചെത്തിയിട്ടുണ്ട്.


അദിതിയുടെ രണ്ടാം വിവാഹമാണിത്. സത്യദീപ് മിശ്രയെയാണ് അദിതി ആദ്യം വിവാഹം കഴിച്ചത്.























